വിലപിടിപ്പുള്ള സമ്മാനം ലഭിക്കുമെന്ന വാഗ്ദാനവുമായി തപാലില്‍ അയച്ച സ്‌ക്രാച്ച് കാര്‍ഡില്‍ വിശ്വസിച്ച് വ്യാജഅക്കൗണ്ടില്‍ പണമടച്ച മൂന്ന് ഉദുമ സ്വദേശികള്‍ക്ക് നഷ്ടമായത് 40,000 രൂപ; പള്ളിക്കര സ്വദേശിയുടെ പണം തട്ടാനും ശ്രമം

ബേക്കല്‍: വില പിടിപ്പുള്ള സമ്മാനം ലഭിക്കുമെന്ന വാഗ്ദാനവുമായി തപാലില്‍ അയച്ച സ്‌ക്രാച്ച് കാര്‍ഡില്‍ വിശ്വസിച്ച് വ്യാജ അക്കൗണ്ടില്‍ പണമടച്ച മൂന്ന് ഉദുമ സ്വദേശികള്‍ക്ക് 40,000 രൂപ നഷ്ടമായി. പള്ളിക്കര കല്ലിങ്കാല്‍ സ്വദേശിയുടെ പണവും സമാനരീതിയില്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു. കല്ലിങ്കാല്‍ സ്വദേശിയായ ഓട്ടോഡ്രൈവറുടെ മൊബൈല്‍ ഫോണിലേക്ക് ഒരുമാസം മുമ്പാണ് തട്ടിപ്പുനടത്തുകയെന്ന ലക്ഷ്യത്തോടെയുള്ള വിളി വന്നത്. ഡല്‍ഹി ഹെര്‍ബല്‍ ലൈഫിന്റെ സമ്മാനം ഉണ്ടെന്നറിയിച്ച് മലയാളത്തിലായിരുന്നു സംസാരം. തന്റെ ഫോണ്‍ നമ്പര്‍ എങ്ങനെ ലഭിച്ചുവെന്ന കല്ലിങ്കാല്‍ സ്വദേശിയുടെ ചോദ്യത്തിന് ഓരോ സംസ്ഥാനത്തെയും […]

ബേക്കല്‍: വില പിടിപ്പുള്ള സമ്മാനം ലഭിക്കുമെന്ന വാഗ്ദാനവുമായി തപാലില്‍ അയച്ച സ്‌ക്രാച്ച് കാര്‍ഡില്‍ വിശ്വസിച്ച് വ്യാജ അക്കൗണ്ടില്‍ പണമടച്ച മൂന്ന് ഉദുമ സ്വദേശികള്‍ക്ക് 40,000 രൂപ നഷ്ടമായി. പള്ളിക്കര കല്ലിങ്കാല്‍ സ്വദേശിയുടെ പണവും സമാനരീതിയില്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു. കല്ലിങ്കാല്‍ സ്വദേശിയായ ഓട്ടോഡ്രൈവറുടെ മൊബൈല്‍ ഫോണിലേക്ക് ഒരുമാസം മുമ്പാണ് തട്ടിപ്പുനടത്തുകയെന്ന ലക്ഷ്യത്തോടെയുള്ള വിളി വന്നത്. ഡല്‍ഹി ഹെര്‍ബല്‍ ലൈഫിന്റെ സമ്മാനം ഉണ്ടെന്നറിയിച്ച് മലയാളത്തിലായിരുന്നു സംസാരം. തന്റെ ഫോണ്‍ നമ്പര്‍ എങ്ങനെ ലഭിച്ചുവെന്ന കല്ലിങ്കാല്‍ സ്വദേശിയുടെ ചോദ്യത്തിന് ഓരോ സംസ്ഥാനത്തെയും 500 വീതം ഫോണ്‍ നമ്പര്‍ ശേഖരിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി ലഭിച്ചത്. നറുക്കെടുപ്പില്‍ 2,85,000 രൂപയും നാല് ഗ്രാം സ്വര്‍ണമോതിരവുമാണ് സമ്മാനമെന്നും ഇതുസംബന്ധിച്ച കത്ത് അയക്കുന്നതിന് വിലാസം നല്‍കണമെന്നും വിളിച്ചയാള്‍ അറിയിച്ചു. ഓട്ടോഡ്രൈവര്‍ നല്‍കിയ വിലാസത്തില്‍ ഒരുമാസത്തിന് ശേഷം കത്ത് ലഭിച്ചു. കമ്പനിയുടെ 25-ാം വാര്‍ഷികാഘോഷത്തിന്റെ ഓര്‍മയ്ക്കും പ്രചാരണത്തിനുമായി മൊബൈല്‍ ഉപയോക്താക്കള്‍ക്കായി നടത്തിയ നറുക്കെടുപ്പിലാണ് സമ്മാനം എന്ന് വ്യക്തമാക്കുന്ന കത്തിനൊപ്പം ഒരു സ്‌ക്രാച്ച് കാര്‍ഡുമുണ്ടായിരുന്നു. സ്‌ക്രാച്ച് കാര്‍ഡ് ചുരണ്ടിയപ്പോള്‍ രണ്ടാംസമ്മാനം സ്വിഫ്റ്റ് ഡിസൈയര്‍ കാറാണെന്നും കാണപ്പെട്ടു. പേരും വിലാസവും സ്ഥിരീകരിച്ചിട്ടുണ്ടെന്നും 10 ദിവസത്തിനകം സമ്മാനം പൂര്‍ണമായും ലഭിക്കുമെന്നും കത്തില്‍ രേഖപ്പെടുത്തിയിരുന്നു. സ്‌ക്രാച്ച് കാര്‍ഡില്‍ സമ്മാനമുള്ള വിവരം കത്തിലെ ഹെല്‍പ്പ് ലൈന്‍ ഫോണ്‍ നമ്പറില്‍ അറിയിക്കുകയും ചെയ്തു. സമ്മാനതുക അയക്കുന്നതിനായി ബാങ്ക് അക്കൗണ്ട് നമ്പര്‍ ആവശ്യപ്പെട്ടതിനാല്‍ അതും നല്‍കി. നാലുദിവസം കഴിഞ്ഞപ്പോള്‍ ഓട്ടോഡ്രൈവറെ തേടി വീണ്ടും ഫോണ്‍വിളിയെത്തുകയും താങ്കളുടെ അക്കൗണ്ടില്‍ മതിയായ തുകയില്ലെന്നും കാറിന്റെ വിലയടക്കം 1240000 രൂപ അക്കൗണ്ട് മുഖേന കിട്ടുമെന്നും കാറിന്റെ നികുതിയിനത്തില്‍ ഇന്‍കംടാക്സ് ഓഫീസറുടെ അക്കൗണ്ട് നമ്പറില്‍ 13,000 രൂപ അടക്കണമെന്നും അറിയിക്കുകയും ചെയ്തു. ഈ അക്കൗണ്ട് നമ്പറില്‍ പണമടക്കാനായി കല്ലിങ്കാല്‍ സ്വദേശി ഉദുമ ബാങ്കിലെത്തി അന്വേഷിച്ചപ്പോള്‍ മൂന്നുപേരുടെ 40,000 രൂപ നഷ്ടമായതായി അറിഞ്ഞതോടെയാണ് ഓട്ടോഡ്രൈവര്‍ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ടത്.

Related Articles
Next Story
Share it