ബദിയടുക്ക: ബദിയടുക്കയിലെ ഫര്‍ണിച്ചര്‍ കടയില്‍ മോഷ ണം നടന്നു. പിലാങ്കട്ട അര്ത്തിപ്പള്ളത്തെ അബൂബക്കറിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ബദിയടുക്ക ടൗണിലെ ഫര്‍ണിച്ചര്‍ കടയിലാണ് മോഷണം നടന്നത്. മുറിക്കകത്തുണ്ടാ യിരുന്ന ഫാനുകളും കിറ്റുകളുമാണ് മോഷണം പോയത്. മോഷ്ടാവിന്റെ ദൃശ്യം കടയിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞി ട്ടുണ്ട്.മോഷ്ടാവ് കടയില്‍ കയറി ക്യാഷ് കൗണ്ടര്‍ പരിശോ ധിക്കുന്നത് സി.സി.ടി.വിയില്‍ വ്യക്തമായി കാണുന്നുണ്ട്. ക്യാഷ് കൗണ്ടറില്‍ നിന്ന് ഒന്നും കിട്ടിയില്ല. കടയിലെ മറ്റ് സ്ഥലങ്ങളിലും മോഷ്ടാവ് പരിശോധിക്കുന്ന ദൃശ്യം സി.സി. ടി.വിയിലുണ്ട്. ഒളിക്യാമറയുണ്ടെന്ന് മനസിലാക്കിയ മോഷ്ടാവ് ക്യാമറ തിരിച്ചുവെച്ചാണ് ഫാനുകളും മറ്റും മോഷ്ടിച്ചു കൊണ്ടുപോയത്. ഇന്നലെ പുലര്‍ച്ചെ 1.30 മണിയോടെയാണ് മോഷ്ടാവ് ഫര്‍ണിച്ചര്‍ കടയില്‍ കയറിയത്. കടയുടെ മുന്‍വശത്ത് ഗ്രില്സാണുള്ളത്. മുകള്ഭാഗം തുറന്നുകിടക്കുന്നു. ഗ്രില്‍സിലൂടെ കയറി അകത്തുകടന്നാണ് മോഷണം നടത്തിയത്. കടയിലുണ്ടായിരുന്ന രണ്ട് പടികളുള്ള ഏണി ഉപയോഗിച്ചാണ് മോഷ്ടാവ് തിരികെ ഇറങ്ങിയത്. ബദിയടുക്ക പൊലീസ് അന്വേഷണം തുടങ്ങി. പുലര്‍ച്ചെ ആറുമണിക്ക് ബദിയടുക്കയില്‍ നിന്ന് കര്‍ണാ ടകയിലേക്ക് കെ.എസ്.ആര്.ടി.സി ബസ് സര്‍വീസ് നടത്തുന്നുണ്ട്. ഈ ബസില്‍ ഒരാള്‍ ചുമടുമായി കരുന്നത് പരിസര ത്തുണ്ടായിരുന്ന ചിലരുടെ ശ്രദ്ധയില്‍പെട്ടതായി പൊലീസിന് വിവരം ലഭിച്ചു.