കാസര്‍കോട്: എസ്.സി.പി-ടി.എസ്.പി ഫണ്ടുകള്‍ പൂര്‍ണമായും ഫലപ്രദമായി ചെലവഴിക്കുക എന്നാവശ്യപ്പെട്ട് ദളിത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് ധര്‍ണ നടത്തി. എ.കെ.എം. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ദളിത് ലീഗ് ജില്ലാ പ്രസിഡണ്ട് രാജു കൃഷ്ണന് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസ ബി. ചെര്‍ക്കള, നേതാക്കളായ ഒ.കെ. പ്രഭാകരന്, ഊരു മൂപ്പന് എന്‍. നാരായണന്, കരുണാകരന് മാസ്റ്റര്‍, പ്രഭാകരന്, സുധാകരന്, മീനാക്ഷി, ശശി അജക്കോഡ്, എന്നിവര്‍ പ്രസംഗിച്ചു. കലാഭവന്‍ രാജു സ്വാഗതം പറഞ്ഞു.