കുമ്പള: കാല്‍നട വ്യായാമം ഇല്ലാത്തത് മൂലം യുവ തലമുറ പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കുമ്പള ഗവ.ഹൈസ്കൂളിലെ പ്ലസ് ടുവിദ്യാര്ത്ഥികളായ ഗ്ലെന്‍ പ്രീതേഷ് കിദൂര്‍, ആഷിക് ബേള എന്നിവര്‍ സീതാംഗോളിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കാല്‍നടയാത്ര ആരംഭിച്ചു.
പുത്തിഗെ പഞ്ചായത്ത് പ്രസിഡണ്ട് ഡി സുബ്ബണ്ണ ആള്‍വ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. നടത്തത്തിലൂടെയുള്ള വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു പരിപാടി വിദ്യാര്‍ത്ഥികള്‍ ആസൂത്രണം ചെയ്തത്.
ഇന്ത്യന്‍ ബുക്ക്സ് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിക്കുക എന്ന ലക്ഷ്യവും ഈ കാല്‍നട യാത്രക്കുണ്ട്. യുവതലമുറ മൊബൈലിന്റെയും കമ്പ്യൂട്ടറിന്റെയും മുമ്പില്‍ സമയം ചെലവഴിക്കുന്നത് മൂലം വ്യായാമമില്ലാത്തതിനാല് കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ കൂടിയാണ് ഇത്തരത്തില്‍ വേറിട്ട പരിപാടി സംഘടിപ്പിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.