കാസർകോട്: കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ചെങ്കള ബംബ്രാണിയിലെ ഇസ്മായിൽ സമീറ ദമ്പതികളുടെ മകനും ആലമ്പാടി യതീംഖാനയിലെ പത്താംതരം വിദ്യാർഥിയുമായ മുഹമ്മദ് ഇസാനാ (16)ണ് മരിച്ചത്.കഴിഞ്ഞ ഒൻപതിനു ചെർക്കള – ബോവിക്കാനം സംസ്ഥാന പാതയിലെ കെ.കെ.പുറത്താണ് അപകടം. മറ്റു മൂന്നു കൂട്ടുകാരോടൊപ്പം പൊവ്വലിൽ പോയി തിരിച്ചു വരുമ്പോൾ കെ.കെ.പുറം പാലത്തിനടുത്ത് വച്ച് കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു ഗുരുതരമായി പരിക്കേറ്റ ഇസാനെ മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകീട്ടോടെ മരണപ്പെടുകയായിരുന്നു. കാറിലുണ്ടായിരുന്ന മുഹമ്മദ് അഫീസ്, സഫ്വാൻ, മൻസൂർ എന്നിവർ മംഗ്ളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ.. മരിച്ച ഇൻസാൻ്റെ സഹോദരങ്ങൾ: ഖദീജത്ത് അൻസീമ, ആയിഷത്ത് ഫിസ.