കാസര്‍കോട്: കഴിഞ്ഞ പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രകൃതി സൗഹൃദ അവാര്‍ഡിന്റെ കാസര്‍കോട് ജില്ലാ തല വിജയികളായ അശ്വിന് മണികണ്ഠനും അഭിരാം മണികണ്ഠനുമുള്ള അവാര്‍ഡ് കൈമാറി. കുറ്റിക്കോല്‍ വേളാഴിയിലെ എം. മണികണ്ഠന്റെയും രമ്യയുടെയും മക്കളായ ഈ സഹോദരങ്ങള്‍ കുണ്ടംകുഴി ഗവ. സ്കൂളില്‍ പത്താം തരത്തിലും ഏഴാം തരത്തിലും പഠിക്കുകയാണ്. അച്ഛനോടൊപ്പം ചേര്‍ന്നുള്ള പ്രകൃതി സൗഹൃദ കൃഷിയുല്പ്പാദനത്തിനാണ് ഇരുവരും അവാര്‍ഡിന് അര്‍ഹരായത്.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എം. മുനീര്‍ ഹാജി അവാര്‍ഡ് നല്കി. എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, സെക്രട്ടറിമാരായ അഷ്റഫ് ബോവിക്കാനം, താഹ തങ്ങള്‍, സലാം ബെളിഞ്ചം, ആഷിഫ് കല്ലടക്കുറ്റി എന്നിവര്‍ സംബന്ധിച്ചു.