കാസര്‍കോട്: കഴിഞ്ഞ ദിവസം മരണപ്പെട്ട പി.ഡി.പി. സംസ്ഥാന വൈസ് ചെയര്മാന് പൂന്തുറ സിറാജ് വിശാലമായ സൗഹൃദവലയത്തിന്റെ ഉടമയായിരുന്നു എന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി. പറഞ്ഞു. പി.ഡി.പി. ജില്ലാ കമ്മിറ്റി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച അനുശോചനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് മൂന്ന് പ്രാവശ്യം കോര്പ്പറേഷന് കൗണ്‍സില്‍ മെമ്പറായി വിജയിച്ചത് പൂന്തുറ സിറാജിന്റെ ജനകീയതയ്ക്കുള്ള അംഗീകാരമായിരുന്നുവെന്ന് അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ. പറഞ്ഞു.
സമ്പന്നനായി ജനിച്ച് ഒരു തുണ്ട് ഭൂമിപോലും സ്വന്തമായി ഇല്ലാതെ മരണപ്പെട്ട പൂന്തുറ സിറാജ് അദ്ദേഹത്തിന്റെ ജീവിതം ജനങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിച്ചതിന് തെളിവാണെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞു. പി.ഡി.പി. ജില്ലാ പ്രസിഡണ്ട് റഷീദ് മുട്ടുന്തല അധ്യക്ഷത വഹിച്ചു. ഖാദര്‍ നുള്ളിപ്പാടി (കോണ്‍ഗ്രസ്), ബഷീര്‍ കുഞ്ചത്തൂര്‍ (പി.ഡി.പി), മുഹമ്മദ് പാക്യാര (എസ്.ഡി.പി.ഐ.), അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട് (കേരള മുസ്ലിം ജമാഅത്ത്), സുഹൈര്‍ അസ്ഹരി പള്ളങ്കോട് (എസ്.കെ.എസ്.എസ്.എഫ്), കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി (എസ്.വൈ.എസ്), അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഗീതാ ജോണ്‍ (സ്ത്രീധ്വനി), ഷാഫി ഹാജി അഡൂര്‍, സുബൈര്‍ പടുപ്പ്, മൊയ്തു ഹദ്ദാദ്, യൂനുസ് തളങ്കര, അബ്ദുല്ല കുഞ്ഞി ബദിയഡുക്ക, കെ.പി മുഹമ്മദ് ഉപ്പള, ജാസി പൊസോട്ട്, ഷാഫി കളനാട്, കെ.പി ഉമ്മര്‍ പടുപ്പ്, എം.ടി.ആര് ഹാജി, ഉബൈദ് മുട്ടുന്തല, ഉസ്മാന് ഉദുമ, ഷംസു ബദിയടുക്ക, ഇബ്രാഹിം കോളിയടുക്കം സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഷാഫി സുഹ്രി പടുപ്പ് സ്വാഗതം പറഞ്ഞു.