കാസര്‍കോട്: കോവിഡ്-19 കാലത്ത് മികച്ച പ്രവര്‍ത്തനങ്ങളും സ്തുത്യാര്‍ഹമായ സേവനങ്ങളും നടത്തി മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരേയും റാങ്ക് ജേതാക്കളെയും കാസര്‍കോട്ടെ പാട്ട്കൂട്ടമായ കെ.എല്‍.14 സിംഗേഴ്സ് ഗ്രൂപ്പും വിദ്യാനഗര്‍ ജനമൈത്രി പൊലീസും സംയുക്തമായി ആദരിച്ചു. വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയം സ്ക്വയറിലുള്ള സണ്‍ഡൗണ്‍ പാര്‍ക്കിലെ ഹാളില്‍ നടന്ന ചടങ്ങ് ഡി.വൈ.എസ്.പി. പി.ബാലകൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയതു. വിദ്യാനഗര്‍ എസ്.ഐ രവീന്ദ്രന് വി. അധ്യക്ഷത വഹിച്ചു. നൗഷാദ് ബായിക്കര സ്വാഗതം പറഞ്ഞു. വിദ്യാനഗര്‍ എസ്.ഐ. മഹേഷ്, മാധ്യമ പ്രവര്ത്തകന് ശാഫി തെരുവത്ത്, സുബൈര്‍ പുലിക്കുന്ന്, കുഞ്ഞാമു തെരുവത്ത്, മജീദ് സംഘം സംസാരിച്ചു. ഡി.വൈ.എസ്.പി.ക്ക് പുറമേ പൊലീസുദ്യോഗസ്ഥരായ മഹേഷ് വി.വി., സ്തുത്യര്‍ഹ സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയ കെ.പി. വി രാജീവന്, പ്രകാശന്, സുഭാഷ്, ഉണ്ണികൃഷ്ണന് റാങ്ക് ജേതാക്കളായ ധനശ്രീ, ഖദീജത്ത് റഹ്മ, കോവിഡ്കാല പ്രവര്‍ത്തനത്തിന് എന്‍.എ. മഹമൂദ് എന്നിവര്‍ക്ക് പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു.
റോസ സഫാഫ പരിപാടികള്‍ നിയന്ത്രിച്ചു. തുടര്‍ന്ന് നടന്ന ഗാനസന്ധ്യയില്‍ ഇസ്മയില്‍ തളങ്കര, ജിഷ, പ്രിയ സത്യന്, കെ.എല്‍. 14 ലെ അംഗങ്ങള്‍ ഗാനങ്ങളാലപിച്ചു.