തിരുവനന്തപുരം: നേമം പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത പ്രതി സെല്ലിനുള്ളില്‍ മലമൂത്ര വിസര്‍ജനം നടത്തി പോലീസിന് നേരെ വാരിയെറിഞ്ഞു. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ നേമം സ്വദേശി ഷാനവാസാണ് മലമൂത്ര വിസര്‍ജനം നടത്തി വാരിയെറിഞ്ഞത്. മാറനല്ലൂരിലെ ഒരു വീട്ടില്‍ കയറി അതിക്രമം കാട്ടിയതിന് അറസ്റ്റ് ചെയ്ത ഷാനവാസിനെ സ്റ്റേഷനില്‍ വെച്ച് പോലീസുകാരെ അസഭ്യം പറഞ്ഞതിന് സെല്ലില്‍ അടക്കുകയായിരുന്നു.
ഇതിനിടെ പ്രതി സെല്ലിനകത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തി പോലീസുകാര്‍ക്ക് നേരെ വാരിയെറിയുകയായിരുന്നു. പ്രതി സെല്ലിനകത്തുള്ള ശുചിമുറി അടിച്ച് പൊട്ടിക്കുകയും തല സെല്ലിന്റ അഴികളില്‍ ഇടിച്ച് തകര്‍ക്കാനും ശ്രമിച്ചു. തുടര്‍ന്ന് പ്രതിയുടെ കൈയ്യില്‍ വിലങ്ങണിയിക്കുകയും തലയില്‍ ഹെല്‍മെറ്റ് ധരിപ്പിക്കുകയുമായിരുന്നു.
അടുത്തിടെ ലോറി ഡ്രൈവറെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച കേസിലും കഞ്ചാവ് മാഫിയാ സംഘവുമായി ബന്ധപ്പെട്ട കേസുകളിലും നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ് ഷാനവാസെന്ന് പോലീസ് പറഞ്ഞു.