ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു: ബോളിവുഡ് 'ഹിറ്റ് മാന്‍' ധര്‍മ്മേന്ദ്രയെ ആസ്പത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു
88 കാരനായ നടന്‍ സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് കുടുംബം അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപോയതായി ഡോക്ടര്‍മാര്‍

മുംബൈ: ശ്വാസതടസത്തെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മുതിര്‍ന്ന ബോളിവുഡ് താരം ധര്‍മ്മേന്ദ്രയെ ഡിസ്ചാര്‍ജ് ചെയ്തു. 88 കാരനായ നടന്‍ സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് കുടുംബം അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപോയതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ബ്രീച്ച് കാന്‍ഡി ആസ്പത്രിയില്‍ നിന്ന് ധര്‍മ്മേന്ദ്രയെ ഡിസ്ചാര്‍ജ് ചെയ്തു: കുടുംബം ഹോം കെയര്‍ തിരഞ്ഞെടുക്കുന്നു, ബ്രീച്ച് കാന്‍ഡി ആസ്പത്രിയിലെ മെഡിക്കല്‍ സംഘത്തിന്റെ അഭിപ്രായത്തില്‍, ധര്‍മ്മേന്ദ്ര ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ യോഗ്യനാണെന്നും കണക്കാക്കുന്നു.
'രാവിലെ 7.30 ഓടെയാണ് ധര്‍മ്മേന്ദ്ര ജിയെ ആസ്പത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. കുടുംബം അദ്ദേഹത്തിന് വീട്ടില്‍ ചികിത്സ നല്‍കാന്‍ തീരുമാനിച്ചതിനാല്‍ അദ്ദേഹത്തെ വീട്ടില്‍ കൊണ്ടുപോയി' ഡോ. പ്രതിത് സാംദാനിയെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഇതിഹാസ താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള അപ്ഡേറ്റിനായി ആകാംക്ഷയോടെ കാത്തിരുന്ന ആരാധകര്‍ക്ക് ഈ വാര്‍ത്ത ആശ്വാസം നല്‍കി.
ഷോലെ, ചുപ്‌കെ ചുപ്‌കെ, ഫൂല്‍ ഔര്‍ പത്തര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ താരം ആസ്പത്രിലായതായുള്ള വാര്‍ത്ത ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. ഇതിനിടെ അദ്ദേഹം മരിച്ചതായുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇതിനെതിരെ കുടുംബം രംഗത്തുവന്നിരുന്നു. കുടുംബത്തിന്റെ സ്വകാര്യതയെ ബഹുമാനിക്കാനും സംവേദനക്ഷമത കാണിക്കാനും മാധ്യമങ്ങള്‍ ഉള്‍പ്പെടെ എല്ലാവരോടും ഹേമ മാലിനി അഭ്യര്‍ത്ഥിച്ചു. പിതാവ് സുഖം പ്രാപിച്ചുവരുന്നതായി മകള്‍ ഇഷ ഡിയോളും സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിരുന്നു.
'മാധ്യമങ്ങള്‍ അമിതവേഗത്തിലാണെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നും പിതാവ് സുഖം പ്രാപിക്കുന്നുവെന്നും താരം പോസ്റ്റിലൂടെ അറിയിച്ചു. ഞങ്ങളുടെ കുടുംബത്തിന് സ്വകാര്യത നല്‍കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. പപ്പയുടെ വേഗത്തിലുള്ള സുഖം പ്രാപിക്കാനുള്ള പ്രാര്‍ത്ഥനകള്‍ക്ക് നന്ദി,' എന്നുമാണ് ഇഷ ഡിയോള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ഇഷയുടെ പോസ്റ്റ് ആരാധകര്‍ വ്യാപകമായി പങ്കിട്ടു, ധര്‍മ്മേന്ദ്രയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥനകളും പോസിറ്റീവ് സന്ദേശങ്ങളും അയച്ചു.
ധര്‍മ്മേന്ദ്രയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് നിരവധി ബോളിവുഡ് താരങ്ങള്‍ ആശുപത്രിയില്‍ എത്തിയിരുന്നു. നടന്മാരായ ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, ഗോവിന്ദ, അമീഷ പട്ടേല്‍ എന്നിവര്‍ ആസ്പത്രിയില്‍ അദ്ദേഹത്തി ആരോഗ്യസ്ഥിതി അറിയാന്‍ എത്തിയിരുന്നു.
ആറ് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരെ രസിപ്പിച്ച മുതിര്‍ന്ന താരത്തോടുള്ള സിനിമാ സമൂഹത്തിന്റെ അതിയായ സ്‌നേഹവും ആദരവും അവരുടെ സന്ദര്‍ശനങ്ങള്‍ പ്രതിഫലിപ്പിക്കുന്നു.
ധര്‍മ്മേന്ദ്രയുടെ ഡിസ്ചാര്‍ജ് വാര്‍ത്ത പരന്നതോടെ, ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശങ്ങള്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. അദ്ദേഹത്തിന്റെ നിത്യഹരിത സിനിമകളില്‍ നിന്നുള്ള നിരവധി ക്ലിപ്പുകള്‍ പങ്കുവച്ച് അദ്ദേഹത്തെ ഒരു 'പോരാളി' എന്നും 'ഇന്ത്യന്‍ സിനിമയുടെ ഹൃദയം' എന്നും വിളിച്ചു.
ധര്‍മ്മേന്ദ്ര സുഖം പ്രാപിച്ച് ഇപ്പോള്‍ വീട്ടില്‍ പരിചരണത്തില്‍ കഴിയുമ്പോള്‍, ഊഹാപോഹങ്ങള്‍ ഒഴിവാക്കാനും മുതിര്‍ന്ന നടന് അര്‍ഹമായ സ്വകാര്യത നല്‍കാനും അദ്ദേഹത്തിന്റെ കുടുംബം വീണ്ടും പൊതുജനങ്ങളോടും മാധ്യമങ്ങളോടും അഭ്യര്‍ത്ഥിച്ചു.

