കൊച്ചി: മുട്ടില്‍ മരംകൊള്ളയടക്കം പട്ടയ ഭൂമിയിലെ മരംകൊള്ളകള്‍ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് 100 കോടി രൂപയുടെ മരംകൊള്ളയാണ് നടന്നിരിക്കുന്നതെന്ന് ഹര്ജിക്കാരന് ആരോപിച്ചു. ഡെല്‍ഹി മലയാളി ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
സംസ്ഥാന ഏജന്‍സികള്‍ അന്വേഷിച്ചാല്‍ സത്യം പുറത്ത് വരില്ലെന്നും കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് കേസ് സിബിഐയ്ക്ക് കൈമാറാന്‍ കോടതി ഉത്തരവിടണമെന്ന് ഹര്‍ജിക്കാരന്റെ ആവശ്യം. കേസില്‍ കോടതി തീര്‍പ്പുണ്ടാക്കുന്നതുവരെ വനംവകുപ്പ് നടത്തുന്ന അന്വേഷണം നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.