അഡൂര്‍: അഡൂര്‍ പരപ്പയില്‍ നിയന്ത്രണംവിട്ട ഇന്നോവ കാര്‍ മരത്തിലടിച്ച് ഉമ്മയും രണ്ടുവയസുകാരിയായ മകളും മരിച്ചു. ഗ്വാളിമുഖം ഗോളിത്തടിയിലെ ഷാനുവിന്റെ ഭാര്യ ഷാഹിന (28), മകള്‍ ഫാത്തിമ (രണ്ട്) എന്നിവരാണ് മരിച്ചത്.
കാറിലുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്.