തളങ്കര: പ്രശസ്ത ആയുര്‍വേദ വൈദ്യരും മഹാദന്വന്തരം ഗുളിക നിര്‍മ്മാണത്തില്‍ പ്രഗല്ഭനുമായിരുന്ന തളങ്കര കടവത്തെ മാഹിന്‍ വൈദ്യര് (87) അന്തരിച്ചു. ഞായറാഴ്ച വൈകിട്ട് മംഗലാപുരതെ ആസ്പത്രിയിലായിരുന്നു അന്ത്യം.
തളങ്കര ദേശത്തിനെ പെരുമയെ കുറിച്ച് വികസിക്കുന്ന തളങ്കര, ഉപബോധ മനസിന്റെ ശാക്തീകരണം എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മുത്തശി പറയാത്ത കഥ എന പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു.
ഭാര്യ: സുഹ്റ ചുങ്കത്തില്‍. മക്കള്‍: പരേതനായ ഷാഫി, പ്രശസ്ത എല്ലുരോഗ വിദഗ്ന് ഡോ. എം.വി. ജലാലുദ്ദീന്‍, നസീറ. മരുമക്കള്‍: ഹുസൈന് സി.എം,, ഹസീന കെ.എം, സക്കീന ജലാല്‍.
ഖബറടക്കം രാത്രി മാലിക് ദീനാര്‍ ജുമാമസ്ജിദ് പള്ളിയങ്കണത്തില്‍.