കാഞ്ഞങ്ങാട്: കൊല്ലപ്പെട്ട അബ്ദുല്റഹ്മാന് ഔഫിന്റെ കുടുംബത്തിന് വേണ്ടി കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി പഴയ കടപ്പുറത്ത് നിര്‍മ്മിക്കുന്ന ദാറുല്‍ ഖൈര്‍ ഭവനത്തിന് സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുറ്റിയടിച്ചു. സയ്യിദ് ഇസ്മായില്‍ തങ്ങള്‍ അസ്ഹര്‍ കുണിയ പ്രാര്‍ത്ഥന നടത്തി. പഴയ കടപ്പുറം ജമാഅത്ത് പ്രസിസണ്ട് പി.കെ മഹമൂദ് ഹാജി, ജമാ അത്ത് ഖതീബ് അബ്ദുല്‍ മജീദ് അമാനി, കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡണ്ട് അബൂബക്കര്‍ മുസ്ല്യാര്‍, അബ്ദുല്റഹ്മാന് ഹാജി ബഹറൈന്‍, മടിക്കൈ അബ്ദുല്ല ഹാജി, അബ്ദുല്‍ഖാദര്‍ ഹാജി ചിത്താരി, കെ.പി അബ്ദുല്റഹ്മാന് സഖാഫി, കെ.പി അഹമ്മദ് സഖാഫി, അബ്ദുല്‍ ഖാദര്‍ സഖാഫി ആറങ്ങാടി, പി.കെ അബൂബക്കര്‍ ഹാജി, പി.എം.സി ഫക്രുദ്ദീന്‍, സി.പി കരീം ഹാജി, നിര്‍മ്മാണ സമിതി അംഗങ്ങളായ സി.പി അഹമ്മദ്, പി.എ അമീര്‍, അസീസ് പാറപ്പള്ളി എന്നിവര്‍ സംബന്ധിച്ച.ു സത്താര്‍ പഴയ കടപ്പുറം സ്വാഗതം പറഞ്ഞു.