സിദ്ദീഖ് കാപ്പന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്ക; മതിയായ ചികിത്സ നല്‍കണമെന്ന് കെ യു ഡബ്ല്യൂ ജെ

ന്യൂഡെല്‍ഹി: ഹഥ്‌റാസില്‍ യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കയുണ്ടെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. അദ്ദേഹത്തിന് മതിയായ ചികിത്സ നല്‍കണമെന്ന് കെ യു ഡബ്ല്യൂ ജെ ഡെല്‍ഹി ഘടകം ആവശ്യപ്പെട്ടു. കോവിഡ് ബാധയെ തുടര്‍ന്ന് സെല്ലിനുള്ളില്‍ കുഴഞ്ഞുവീണ കാപ്പനെ ജയില്‍ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് ഉത്തര്‍പ്രദേശ് ജയിലില്‍ നിന്നും അദ്ദേഹത്തെ മഥുരയിലെ കെ.എം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഹഥ്രാസ് ദളിത് പീഡന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സിദ്ദീഖ് […]

ന്യൂഡെല്‍ഹി: ഹഥ്‌റാസില്‍ യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കയുണ്ടെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. അദ്ദേഹത്തിന് മതിയായ ചികിത്സ നല്‍കണമെന്ന് കെ യു ഡബ്ല്യൂ ജെ ഡെല്‍ഹി ഘടകം ആവശ്യപ്പെട്ടു. കോവിഡ് ബാധയെ തുടര്‍ന്ന് സെല്ലിനുള്ളില്‍ കുഴഞ്ഞുവീണ കാപ്പനെ ജയില്‍ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് ഉത്തര്‍പ്രദേശ് ജയിലില്‍ നിന്നും അദ്ദേഹത്തെ മഥുരയിലെ കെ.എം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

ഹഥ്രാസ് ദളിത് പീഡന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സിദ്ദീഖ് കാപ്പനെ കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ് യു.പി പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. അതേസമയം 50 തടവുകാര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന് സിദ്ദിഖ് കാപ്പന്റെ അഭിഭാഷകന്‍ വില്‍സ് മാത്യൂസ് പറഞ്ഞു.

Related Articles
Next Story
Share it