കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മലയോരജനതയുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി മലയോരമേഖലയില്‍ കെ.എസ്.ആര്. ടി.സി ഡിപ്പോ സ്ഥാപിക്കുമെന്നും കാഞ്ഞങ്ങാട് നഗരത്തെ അമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വരുമെന്നും കാഞ്ഞങ്ങാട്ടെ എന്‍.ഡി.എ സ്ഥാനാര്‍ഥി എം.ബല്‍രാജ് പ്രസ്ഫോറത്തില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയ്ക്ക് സ്വന്തമായി മന്ത്രിയുണ്ടായിട്ടും അതിന്റെ യാതൊരു ഗുണവും മണ്ഡലത്തിന് ലഭിച്ചില്ലെന്നും യുവാക്കായി തൊഴില്‍ ലഭിക്കാന്‍ വേണ്ടി മന്ത്രിക്ക് ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും തൊഴില്‍ സംരംഭം തുടങ്ങാന്‍ മുന്ക്കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരു മുന്നണികളുടെ പടലപിണക്കങ്ങള്‍ക്ക് എന്‍.ഡി.എക്ക് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഗുണം ചെയ്യുമെന്നും നരേന്ദ്ര മോഡിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി പ്രചരണ നടത്തുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. മണ്ഡലം പ്രസിഡണ്ട് എന്‍. മധു, വൈസ് പ്രസിഡണ്ട് ജയറാം എന്നിവരും സമ്മേളനത്തില്‍ സംബന്ധിച്ചു.