ദുബായ്: സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ മുസ്ലിം ലീഗ് നേതാവും കാസര്‍കോട് നഗരസഭാ മുന്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ഖാദര്‍ ബങ്കരയ്ക്ക് ദുബായ് കെ.എം.സി.സി. കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി സ്വീകരണം നല്കി. പ്രസിഡണ്ട് ഹാരിസ് ബ്രദേഴ്സ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്ത് സ്വന്തം ജീവന് ത്യജിച്ച് കെ.എം.സി.സി. മുനിസിപ്പല്‍ കമ്മിറ്റി അംഗങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ തികച്ചും മാതൃകാപരവും അഭിനന്ദാര്‍ഹവുമാണെന്ന് അദ്ദേഹം പറഞ്ഞു. ദുബായ് കെ.എം.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി മുഖ്യാതിഥിയായിരുന്നു. ഫൈസല്‍ പട്ടേല്‍, ഫൈസല്‍ മുഹ്സിന്, കാമില്‍ ബാങ്കോട്, മിര്‍ഷാദ് പൂരണം, സജീദ് ഒ.എ, തസ്ലീം ബെല്‍ക്കാട്, അബു തായല്‍ തായലങ്ങാടി സംബന്ധിച്ചു. ഖാദര്‍ ബങ്കര മറുപടി പ്രസംഗം നടത്തി. ആഷിക്ക് പള്ളം പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി ഹസ്ക്കര്‍ ചൂരി സ്വാഗതവും വൈസ് പ്രസിഡണ്ട് സിനാന് തൊട്ടാന്‍ നന്ദിയും പറഞ്ഞു.