തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിന് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും നടപടികള്‍ ആരംഭിച്ചതായും വ്യവസായ മന്ത്രി പി രാജീവ്. തിരുവനന്തപുരം തോന്നയ്ക്കല്‍ കെ എസ് ഐ ഡി സിയില്‍ ഇതിനുള്ള സ്ഥലം കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. കോവിഡ് വാക്സിന് നിര്‍മാണത്തിനൊപ്പം ഭാവിയില്‍ മറ്റ് വാക്സിനുകള്‍ കൂടി നിര്‍മിക്കുകയെന്നതാണ് ലക്ഷ്യം.
കേരളത്തില്‍ വാക്സിന് നിര്‍മാണത്തിനും ഗവേഷണത്തിനുമുള്ള പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. വാക്സിന്റെ നിര്‍മാണ യൂണിറ്റ് തിരുവനന്തപുരത്ത് തോന്നയ്ക്കലില്‍ ബയോടെക്നൊളജിക്കല്‍ പാര്‍ക്കില്‍ ആരംഭിക്കുന്നതിനുള്ള താത്പര്യ പത്രം സംസ്ഥാന വ്യവസായ വികസന കോര്പറേഷന് കൈമാറി.
സ്പുട്നിക് വാക്സിന്റെ നിര്‍മാണമാകും ആദ്യ ഘട്ടത്തില്‍ ആരംഭിക്കുകയെന്നാണ് സൂചന. വ്യവസായ വികസന കോര്‍പറേഷനും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടും ഇതിന്റെ പ്രാരംഭ ചര്‍ച്ചകള്‍ നടത്തി. റഷ്യക്ക് പുറത്ത് ദക്ഷിണ കൊറിയ, ബ്രസീല്‍, തുര്‍ക്കി, സൗദി അറേബ്യ, ചൈന എന്നിവിടങ്ങളിലാണ് നിലവില്‍ സ്പുട്നിക് വാക്സിന് യൂണിറ്റുകളുള്ളത്. ഇന്ത്യയില്‍ വാക്സിന് നിര്‍മിക്കുന്നതിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പടെ ഏഴ് ഫര്‍മാ കമ്പനികളുമായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.