നൈറ്റ് പട്രോളിങിനിടെ രാജപുരം പൊലീസിന്റെ ജീപ്പ് കലുങ്കിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞു

ജീപ്പിലുണ്ടായിരുന്ന സി.ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു

രാജപുരം : നൈറ്റ് പട്രോളിങിനിടെ രാജപുരം പൊലീസിന്റെ ജീപ്പ് കലുങ്കിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞു. ജീപ്പിലുണ്ടായിരുന്ന സി.ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി 9 മണിയോടെ മുണ്ടോട്ടു സെന്റ് പയസ് കോളേജിനു മുന്‍വശം ആണ് രാജപുരം സ്റ്റേഷനിലെ വാഹനം അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ജീപ്പ് കലുങ്കില്‍ ഇടിച്ച് തോട്ടിലേക്ക് മറിയുകയായിരുന്നു.

അപകട സമയത്ത് വാഹനത്തില്‍ സിഐ പി പ്രദീപ് കുമാര്‍, എ.എസ്.ഐ മോന്‍സി എന്നിവരാണ് ഉണ്ടായിരുന്നത്. മണ്ണ് മാന്തി യന്ത്രം കൊണ്ടു വന്നാണ് ജീപ്പ് തോട്ടില്‍ നിന്നും പൊക്കിയെടുത്തത്.

Related Articles
Next Story
Share it