എം.സി.എഫ് നിറഞ്ഞു; പുറത്തും മാലിന്യം തള്ളുന്നതും പതിവായി, കുമ്പള ഗവ. ആസ്പത്രി റോഡില്‍ ദുരിതം

രാവിലെ എത്തുന്ന നായക്കൂട്ടം ഇവിടെ നിന്ന് ഭക്ഷിക്കുകയും മാലിന്യങ്ങള്‍ വലിച്ചു കൊണ്ടുപോയി സമീപത്തെ വീട്ടുപ്പറമ്പുകളിലും മറ്റും കൊണ്ടിടുന്നതും പതിവ് കാഴ്ചയാണ്.

കുമ്പള: കുമ്പള സര്‍ക്കാര്‍ ആസ്പത്രിയിലേക്ക് എത്തണമെങ്കില്‍ മൂക്കുപൊത്തി നടക്കണം. ഹരിത കര്‍മ്മസേനാ പ്രവര്‍ത്തകര്‍ വീടുകളില്‍ നിന്നും മറ്റും ശേഖരിക്കുന്ന മാലിന്യങ്ങള്‍ സര്‍ക്കാര്‍ ആസ്പത്രിക്ക് സമീപത്തെ എം.സി.എഫിലാണ് നിക്ഷേപ്പിക്കുന്നത്. എം.സി.എഫില്‍ മാലിന്യങ്ങള്‍ നിറഞ്ഞതിനാല്‍ ഇതിന് പുറത്തും മാലിന്യം കൊണ്ടിട്ട നിലയിലാണ്.

രാവിലെ എത്തുന്ന നായക്കൂട്ടം ഇവിടെ നിന്ന് ഭക്ഷിക്കുകയും മാലിന്യങ്ങള്‍ വലിച്ചു കൊണ്ടുപോയി സമീപത്തെ വീട്ടുപ്പറമ്പുകളിലും മറ്റും കൊണ്ടിടുന്നതും പതിവ് കാഴ്ചയാണ്. അത് കൂടാതെ മാലിന്യങ്ങള്‍ പുറന്തള്ളിയതോടെ ചിലര്‍ വീടുകളിലെ മാലിന്യങ്ങള്‍ ഇവിടെ തള്ളുന്നതും പതിവായിട്ടുണ്ട്. പരിസരത്ത് നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് കാരണം പലരും മൂക്കുപൊത്തിയാണ് നടക്കുന്നത്.

മല്ലിക ഗ്യാസ് ഏജന്‍സി, ഐ.എച്ച്.ആര്‍.ടി കോളേജ്, ത്വാഹ മദ്രസ വിദ്യാര്‍ത്ഥികള്‍, തീവണ്ടി യാത്രക്കാര്‍, ആസ്പത്രിയിലേക്കുള്ള രോഗികള്‍ തുടങ്ങിയവര്‍ നടന്നുപോകുന്ന പ്രധാന റോഡ് കൂടിയാണ് ഇത്.

Related Articles
Next Story
Share it