തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്; ജില്ലാതല വിജ്ഞാപനം പുറപ്പെടുവിച്ച് കലക്ടര്‍ ഇമ്പശേഖര്‍

നാമനിര്‍ദ്ദേശ പത്രിക വരണാധികാരിയുടെ ഓഫീസില്‍ നിന്ന് നവംബര്‍ 14 മുതല്‍ നവംബര്‍ 21 വരെ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണി വരെ ലഭിക്കും

കാസര്‍കോട്: 2025 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ ജില്ലാതല വിജ്ഞാപനം പുറപ്പെടുവിച്ചു. നാമനിര്‍ദ്ദേശ പത്രിക വരണാധികാരിയുടെ ഓഫീസില്‍ നിന്ന് നവംബര്‍ 14 മുതല്‍ നവംബര്‍ 21 വരെ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണി വരെ ലഭിക്കും. നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21 ആണ്.

സ്ഥാനാര്‍ത്ഥിക്കോ, നാമനിര്‍ദ്ദേശം ചെയ്ത ആള്‍ക്കോ രാവിലെ 11 മണിക്കും ഉച്ചകഴിഞ്ഞ് 3 മണിക്കും ഇടയില്‍ പത്രിക സമര്‍പ്പിക്കാം. നവംബര്‍ 22 ന് രാവിലെ 10 മണിക്ക് കാസര്‍കോട് കലക്ടറേറ്റില്‍ സൂക്ഷ്മപരിശോധന നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ നവംബര്‍ 24ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുന്‍പായി നോട്ടീസ് നല്‍കണം. ഡിസംബര്‍ 11ന് വോട്ടെടുപ്പും ഡിസംബര്‍ 13 ന് വോട്ടെണ്ണലും നടക്കും. വോട്ടെടുപ്പ് പോളിംഗ് സ്റ്റേഷനുകളില്‍ ഡിസംബര്‍ 11 ന് രാവിലെ 7 മണിക്കും വൈകുന്നേരം ആറു മണിക്കും ഇടയില്‍ നടക്കും. വോട്ടെണ്ണല്‍ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ ഡിസംബര്‍ 13 ന് രാവിലെ എട്ട് മണിക്ക് ആരംഭിക്കും.

Related Articles
Next Story
Share it