വൈദ്യുതി തൂണ്‍ ദേഹത്ത് വീണ് കരാര്‍ ജീവനക്കാരന്‍ മരിച്ചു
മുള്ളേരിയ ഇലക്ട്രിക്കല്‍ സെക്ഷനിലെ കരാര്‍ തൊഴിലാളി കുണ്ടാര്‍ ഹുന്‍സട്ക്ക സ്വദേശി യതീഷ ആണ് മരിച്ചത്

മുള്ളേരിയ: ജോലിക്കിടെ വൈദ്യുതി തൂണ്‍ ഒടിഞ്ഞു വീണ് കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളി മരിച്ചു. മുള്ളേരിയ ഇലക്ട്രിക്കല്‍ സെക്ഷനിലെ കരാര്‍ തൊഴിലാളി കുണ്ടാര്‍ ഹുന്‍സട്ക്ക സ്വദേശി യതീഷ (41) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് കാടകം മൂടാംകുളത്താണ് അപകടം സംഭവിച്ചത്.
വൈദ്യുത തൂണ്‍ സ്ഥാപിച്ച ശേഷം മറുഭാഗത്തെ തൂണില്‍ നിന്ന് ലൈന്‍ വലിച്ച് ബന്ധിപ്പിക്കുന്നതിനിടെ തൂണ്‍ ഒടിഞ്ഞ് ദേഹത്ത് വീഴുകയായിരുന്നു. ഉടന്‍ തന്നെ കൂടെ ഉണ്ടായിരുന്ന ജീവനക്കാര്‍ ചെര്‍ക്കളയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പരേതനായ സഞ്ജീവ റാവുവിന്റെയും കെ.ലളിതയുടെയും മകനാണ്. ഭാര്യ: നവനീത. സഹോദരങ്ങള്‍: ഭവാനി ശങ്കര, ശിവപ്രസാദ്, യശ്വന്ത.
Next Story

