ലോണ്‍ അടക്കാമെന്നതുള്‍പ്പെടെയുള്ള ധാരണയില്‍ ലോറികള്‍ വാടകയ്‌ക്കെടുത്ത് വഞ്ചിച്ചു; ഭാരവാഹികള്‍ക്കെതിരെ കേസ്

വയനാട് ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികള്‍ക്കെതിരെയാണ് രാജപുരം പൊലീസ് കേസെടുത്തത്

കാഞ്ഞങ്ങാട് : ലോണ്‍ അടക്കാമെന്നതുള്‍പ്പെടെയുള്ള ധാരണയില്‍ ലോറികള്‍ വാടകയ്‌ക്കെടുത്ത് ലോണ്‍ അടക്കാതെയും വാടക നല്‍ക്കാതെയും വഞ്ചിച്ചുവെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. കോടോം ഉദയപുരം ലേബര്‍ കോണ്‍ട്രാക്ട് കോ. ഓപ്പേറേറ്റീവ് സൊസൈറ്റിയുടെ രണ്ട് ലോറികള്‍ വാടകക്കെടുത്ത വകയില്‍ 27 ലക്ഷം രൂപ ലഭിക്കാനുണ്ടെന്ന പരാതിയില്‍ വയനാട് ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികള്‍ക്കെതിരെയാണ് രാജപുരം പൊലീസ് കേസെടുത്തത്.

27 ലക്ഷം രൂപയുടെ വഞ്ചന നടത്തിയെന്നാണ് പരാതി. വയനാട് ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് ജോസ് പാറപ്പുറം, വൈസ് പ്രസിഡണ്ട് കുഞ്ഞി മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കോടോം ഉദയപുരം ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി സെക്രട്ടറി കെ.വി ലേഖയുടെ പരാതിയിലാണ് കേസ്. 2024 ജുലൈ മുതല്‍ വാഹനങ്ങളുടെ ലോണ്‍ അടക്കാമെന്നും വാടക നല്‍കാമെന്നും പറഞ്ഞാണ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ലോറികള്‍ എടുത്തത്.

Related Articles
Next Story
Share it