ഉത്തരദേശം ചെറുകഥാ മത്സരം; ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പ്ലസ്ടു മുതല്‍ കോളേജ്-സര്‍വകലാശാലാ തലം വരെയുള്ളവര്‍ക്ക് പങ്കെടുക്കാം
കാസര്‍കോട്: വളര്‍ന്നുവരുന്ന പ്രതിഭകള്‍ക്ക് എന്നും പ്രോത്സാഹനം നല്‍കിയിരുന്ന ഉത്തരദേശം സ്ഥാപക പത്രാധിപര്‍ കെ.എം. അഹ്മദ് മാഷിന്റെ ഓര്‍മ്മക്കായി ഉത്തരദേശം സംഘടിപ്പിക്കുന്ന ചെറുകഥാ രചനാ മത്സരത്തിലേക്കുള്ള സൃഷ്ടികള്‍ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പ്ലസ്ടു മുതല്‍ കോളേജ്-സര്‍വകലാശാലാതലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. സൃഷ്ടികളോടൊപ്പം പഠിക്കുന്ന സ്ഥാപന അധികാരികളുടെ സാക്ഷ്യപത്രം സമര്‍പ്പിക്കണം. സാമൂഹിക-സാംസ്‌കാരിക രംഗത്ത് ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന കെ.എം. ഹസന്‍ മെമ്മോറിയല്‍ കള്‍ച്ചറല്‍ സെന്ററിന്റെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്.
ഒന്നാം സ്ഥാനം നേടുന്ന കഥയ്ക്ക് 5000 രൂപ, രണ്ടാം സ്ഥാനത്തിന് 3000 രൂപ, മൂന്നാം സ്ഥാനത്തിന് 2000 രൂപ എന്നിങ്ങനെ സമ്മാനം നല്‍കും.
സമ്മാനാര്‍ഹമായതും മറ്റു തിരഞ്ഞെടുക്കപ്പെടുന്ന കഥകളും ഉത്തരദേശം വാരാന്തപ്പതിപ്പില്‍ പ്രസിദ്ധപ്പെടുത്തും. മത്സര നടത്തിപ്പും വിധി നിര്‍ണയവും ഉത്തരദേശത്തില്‍ നിക്ഷിപ്തമായിരിക്കും. ഡിസംബര്‍ 31 ആണ് സൃഷ്ടികള്‍ ലഭിക്കേണ്ട അവസാന തിയതി. കവറില്‍ ഉത്തരദേശം ചെറുകഥാ മത്സരം എന്ന് പ്രത്യേകം രേഖപ്പെടുത്തി, പൂര്‍ണമായ മേല്‍വിലാസം സഹിതം പത്രാധിപര്‍, ഉത്തരദേശം, പി.ബി. നമ്പര്‍ 18, കാസര്‍കോട് -671123 എന്ന വിലാസത്തില്‍ തപാലായോ
[email protected] എന്ന ഇ-മെയിലിലേക്കോ അയക്കണം.