കാസര്‍കോട് മത്സ്യമാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടം പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയില്‍

കാസര്‍കോട്: കാസര്‍കോട് മത്സ്യമാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ലക്‌സിലേക്ക് കയറുന്ന സ്ഥലങ്ങളിലും ചുമരും പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയില്‍. നഗരസഭയുടെ കീഴിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സാണ് അപകടാവസ്ഥയിലായത്. 15 വര്‍ഷം മുമ്പ് ഇരുനിലയില്‍ പണിത ഷോപ്പിംഗ് കോംപ്ലക്‌സിലെ ഒന്നാം നിലയിലേക്ക് കടക്കുന്ന ഭാഗങ്ങളാണ് പൊട്ടിപ്പൊളിഞ്ഞ് ഇരുമ്പു കമ്പികള്‍ പുറത്തായ നിലയിലുള്ളത്. താഴത്തെ നിലയില്‍ എട്ടിലധികം വ്യാപാര സ്ഥാപനങ്ങളും മുകളിലത്തെ നിലയില്‍ നിരവധി വ്യാപാര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. അറ്റകുറ്റപണി നടത്തിയാല്‍ തന്നെ ഇപ്പോഴത്തെ അപകടാവസ്ഥ മാറി കിട്ടുമെന്ന് വ്യാപാരികള്‍ പറയുന്നു. ഒന്നാം നിലയിലേക്ക് കയറുന്ന പടികള്‍ക്ക് സമീപത്തെ ചുമരുകളിലും വലിയ വിള്ളല്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പല ഭാഗങ്ങളും വൃത്തിഹീനമായ നിലയിലാണ്. താഴത്തെ നിലയില്‍ സ്റ്റേഷനറി അടക്കമുള്ള കടകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ മുകളിലത്തെ നിലയില്‍ ഉണക്കമീന്‍, കോഴിക്കട എന്നിവ അടക്കമുള്ളവ പ്രവര്‍ത്തിക്കുന്നുണ്ട്. അപകടാവസ്ഥയിലായ ഭാഗങ്ങള്‍ നന്നാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it