വിറക് ശേഖരിക്കാന്‍ പോയ വയോധിക കുഴഞ്ഞുവീണ് മരിച്ചു
എണ്ണപ്പാറ അയ്യങ്കാവ് കുറ്റിപ്പുളിയിലെ കേളുവിന്റെ ഭാര്യ എ. നാരായണിയാണ് മരിച്ചത്

കാഞ്ഞങ്ങാട്: വിറക് ശേഖരിക്കാന്‍ പോയ വയോധിക കുഴഞ്ഞുവീണു മരിച്ചു. എണ്ണപ്പാറ അയ്യങ്കാവ് കുറ്റിപ്പുളിയിലെ കേളുവിന്റെ ഭാര്യ എ. നാരായണി(67)യാണ് മരിച്ചത്. വീടിന് സമീപത്തെ പറമ്പിലാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ബന്ധുക്കള്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ആസ്പത്രിയിലേക്ക് മാറ്റി. മക്കള്‍: ലീല, ശോഭന, ശ്രീധരന്‍.
Next Story

