ജില്‍ജിലിന്റെ കവിതകള്‍ തെറ്റുകള്‍ തിരുത്താനുള്ള ആഹ്വാനം- എന്‍.എ നെല്ലിക്കുന്ന്

കാസര്‍കോട്: ജനപ്രതിനിധികളിലും ഉദ്യോഗസ്ഥരിലും കാണുന്ന തെറ്റായ പ്രവണതകളെ ചൂണ്ടിക്കാട്ടി തിരുത്താനുള്ള ആഹ്വാനമാണ് എം.പി ജില്‍ജിലിന്റെ കവിതകളില്‍ നിറഞ്ഞുനില്‍ക്കുന്നതെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ജില്‍ജിലിന്റെ മൂന്നാമത്തെ കവിതാ സമാഹാരമായ 'അഗ്നിപഥി'ന്റെ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി ജോണ്‍സണ്‍ കര്‍ണാടക കൊല്യ ശ്രീ മൂകാംബിക ടെമ്പിള്‍ ട്രസ്റ്റി മധുസൂദന്‍ ആയാറിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബ് സ്ഥാപക പ്രസിഡണ്ട് അഡ്വ. കെ. […]

കാസര്‍കോട്: ജനപ്രതിനിധികളിലും ഉദ്യോഗസ്ഥരിലും കാണുന്ന തെറ്റായ പ്രവണതകളെ ചൂണ്ടിക്കാട്ടി തിരുത്താനുള്ള ആഹ്വാനമാണ് എം.പി ജില്‍ജിലിന്റെ കവിതകളില്‍ നിറഞ്ഞുനില്‍ക്കുന്നതെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ജില്‍ജിലിന്റെ മൂന്നാമത്തെ കവിതാ സമാഹാരമായ 'അഗ്നിപഥി'ന്റെ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി ജോണ്‍സണ്‍ കര്‍ണാടക കൊല്യ ശ്രീ മൂകാംബിക ടെമ്പിള്‍ ട്രസ്റ്റി മധുസൂദന്‍ ആയാറിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബ് സ്ഥാപക പ്രസിഡണ്ട് അഡ്വ. കെ. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു.
കാസര്‍കോട് പ്രസ്‌ക്ലബ്ബ് മുന്‍ പ്രസിഡണ്ട് ടി.എ ഷാഫി സ്വാഗതം പറഞ്ഞു.
നാരായണന്‍ പേരിയ, വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് മഞ്ജുനാഥ് കാമത്ത്, എഞ്ചിനീയര്‍ സജി മാത്യു, ഡല്‍ഹി യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫ. ഡോ. മേഴ്‌സി ജില്‍ജില്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം.പി ജില്‍ജില്‍ എഴുത്തനുഭവം പങ്കുവെച്ചു.

Related Articles
Next Story
Share it