കാസര്‍കോട്: അമ്മയുടെ ഭാഷയല്ല യഥാര്‍ത്ഥ മാതൃഭാഷ. നാം സ്വപ്നം കാണുന്ന ഭാഷയാണ് മാതൃഭാഷയെന്ന് നോവലിസ്റ്റ് പ്രശാന്ത് ബാബു കൈതപ്രം പറഞ്ഞു. തപസ്യകലാസാഹിത്യ വേദി കാസര്‍കോടിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ കന്നട, തുളു, ഹവ്യക, എന്നീ ഭാഷകളില്‍ നിന്നുള്ള ചെറുകഥകളുടെ വിവര്‍ത്തനമായ കാസര്‍കോട് കഥകള്‍ എന്ന പുസ്തകം പ്രകാശനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തപസ്യ കലാസാഹിത്യവേദി ജില്ലാ പ്രസിഡണ്ട് കെ.ബാലചന്ദ്രന് അധ്യക്ഷത വഹിച്ചു. ചിന്മയമിഷന് കേരള ഘടകം മേധാവി സ്വാമി വിഭിക്താനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. പുസ്തകത്തിന്റെ അവതാരകനും സാഹിത്യ നിരൂപകനുമാ ഡോ.ശിവപ്രസാദ് മുഖ്യതിഥിയായി. തപസ്യ സംസ്ഥാന സംഘടന സെക്രട്ടറി ടി.ശ്രീജിത്ത് നോവലിസ്റ്റ് പ്രശാന്ത് ബാബു കൈതപ്രത്തില്‍ നിന്ന് പുസ്തകം ഏറ്റുവാങ്ങി. തപസ്യ കലാ സാഹിത്യവേദി ജില്ലാ കാര്യധ്യക്ഷന് പ്രൊഫ.ഡോ.ചന്ദ്രശേഖരന് മേലത്ത് ആദ്യ വില്പന സ്വീകരിച്ചു. എഴുത്തുകാരായ ഡോ.ബാലകൃഷ്ണ ഹൊസങ്കടി, ശശി ഭാട്യ, അക്ഷതാരാജ് പെര്‍ള, സ്നേഹലത ദിവാകര്‍, എം.വി.അശോകന്, കാര്‍ത്തിക് പഡ്രെ സംസാരിച്ചു. തപസ്യകലാസാഹിത്യവേദി ജില്ലാ സെക്രട്ടറി എ.വി.സദാനന്ദന് സ്വാഗതവും സംസ്ഥാന സമിതി അംഗം എം.വി.ശൈലേന്ദ്രന് നന്ദിയും പറഞ്ഞു.