കുമ്പള: അനധികൃതമായി മണല്‍ കടത്തുന്നതിനിടെ ആറ് തോണികള്‍ പൊലീസ് തകര്‍ത്തു. കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തോണികള്‍ തകര്‍ത്തത്. മൊഗ്രാല്‍ കെ.കെ പുറത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇവിടെ രാത്രിയും പകലും അനധികൃതമായി മണല്കടത്തുകയാണെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഡി.വൈ.എസ്.പിക്ക് പുറമെ കുമ്പള സ്റ്റേഷന് ഹൗസ് ഓഫീസര്‍ അനൂപ് കുമാറും പരിശോധനയില്‍ പങ്കെടുത്തു.