തിരുവനന്തപുരം: കേരള ഇന്‍ഫ്രാ സ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിനെതിരെ (കിഫ്ബി) എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കേന്ദ്ര അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചതിനാണ് നടപടി. ഇതുസംബന്ധിച്ച് കിഫ്ബി സിഇഒ കെ.എം.എബ്രഹാമിനും ഡെപ്യൂട്ടി സിഇഒയ്ക്കും ഇഡി നോട്ടിസ് നല്കി. കിഫ്ബി ബാങ്കിംഗ് പാര്‍ട്ണറായ ആക്സിസ് ബാങ്കിനും നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഇരുവരും അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്രാനുമതിയില്ലാതെ കിഫ്ബി മസാല ബോണ്ട് ഇറക്കി വിദേശ ഫണ്ട് സ്വീകരിച്ചുവെന്നാണ് ഇഡിയുടെ ആരോപണം.