ന്യൂഡെല്‍ഹി: കോവിഡ് മാഹാമാരി പിടിച്ചുലച്ച രാജ്യതലസ്ഥാനത്ത് നിന്നും ആശ്വാസവാര്‍ത്ത. ഡെല്‍ഹിയില്‍ കേവിഡ് കേസുകള്‍ വളരെയധികം കുറഞ്ഞു. ഒരു മാസം മുമ്പ് വരെ 40 ശതമാനത്തിലേറെ ഉണ്ടായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലവില്‍ 0.5 ശതമാനത്തിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 381 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം കോവിഡ് ബാധിച്ച് 34 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു.
ഡെല്‍ഹിയില്‍ ഇതുവരെ 24,591 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മരണനിരക്ക് 1.72 ശതമാനമാണ്. നിലവില്‍ 5889 സജീവ കോവിഡ് കേസുകളാണ് ഉള്ളത്. 2,327 പേര് വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. കോവിഡ് കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഡെല്‍ഹിയില്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.
അതിനിടെ കോവിഡിന്റെ മൂന്നാം തരംഗം നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചു. ഒന്നിടവിട്ട ദിവസങ്ങളില്‍ മാര്‍ക്കറ്റുകളും ഷോപ്പിങ് മാളുകളും തുറക്കും. പകുതി കടകള്‍ ഒരുദിവസവും അടുത്ത പകുതി തൊട്ടടുത്ത ദിവസവും തുറക്കാം. ഒറ്റപ്പെട്ട കടകള്‍ എല്ലാദിവസവും രാവിലെ 10 മുതല്‍ രാത്രി എട്ട് മണി വരെ തുറക്കാമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചു.