കുടിവെള്ള ടാങ്കില്‍ വിഷം പോലുള്ള ദ്രാവകം കലര്‍ത്തിയതായി പരാതി

ബദിയടുക്ക: കുടിവെള്ള ടാങ്കില്‍ വിഷം പോലുള്ള ദ്രാവകം കലര്‍ത്തിയതായി പരാതി. ബദിയടുക്കക്ക് സമീപത്തെ പള്ളത്തടുക്ക കോരിക്കാറിലെ കൂലിപ്പണിക്കാരന്‍ ഉദയകുമാറിന്റെ വീടിന് സമീപത്തെ ടാങ്കിലാണ് ദ്രാവകം കലര്‍ത്തിയത്. ഇതുസംബന്ധിച്ച് ബദിയടുക്ക പൊലീസില്‍ പരാതി നല്‍ക്കി.ഇന്നലെ രാവിലെ മുഖം കഴുകാന്‍ വെള്ളം എടുത്തപ്പോഴാണ് വെള്ളത്തിന് പ്രത്യേക നിറവും ദുര്‍ഗന്ധവും ശ്രദ്ധയില്‍ പെട്ടത്. വീടിന് വലതു ഭാഗത്തെ കുന്നില്‍ വെച്ചിരുന്ന ടാങ്ക് നോക്കിയപ്പോഴാണ് വിഷം പോലുള്ള ദ്രാവകം കലക്കിയത് കണ്ടത്. വിവരമറിഞ്ഞ് ബദിയടുക്ക പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തി. ആരോഗ്യ […]

ബദിയടുക്ക: കുടിവെള്ള ടാങ്കില്‍ വിഷം പോലുള്ള ദ്രാവകം കലര്‍ത്തിയതായി പരാതി. ബദിയടുക്കക്ക് സമീപത്തെ പള്ളത്തടുക്ക കോരിക്കാറിലെ കൂലിപ്പണിക്കാരന്‍ ഉദയകുമാറിന്റെ വീടിന് സമീപത്തെ ടാങ്കിലാണ് ദ്രാവകം കലര്‍ത്തിയത്. ഇതുസംബന്ധിച്ച് ബദിയടുക്ക പൊലീസില്‍ പരാതി നല്‍ക്കി.
ഇന്നലെ രാവിലെ മുഖം കഴുകാന്‍ വെള്ളം എടുത്തപ്പോഴാണ് വെള്ളത്തിന് പ്രത്യേക നിറവും ദുര്‍ഗന്ധവും ശ്രദ്ധയില്‍ പെട്ടത്. വീടിന് വലതു ഭാഗത്തെ കുന്നില്‍ വെച്ചിരുന്ന ടാങ്ക് നോക്കിയപ്പോഴാണ് വിഷം പോലുള്ള ദ്രാവകം കലക്കിയത് കണ്ടത്. വിവരമറിഞ്ഞ് ബദിയടുക്ക പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തി. ആരോഗ്യ വകുപ്പ് അധികൃതര്‍ വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചു. ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ട് ബി. ശാന്ത, വൈസ് പ്രസിഡണ്ട് എം. അബ്ബാസ് അടക്കമുള്ള ജനപ്രതിനിധികളും നാട്ടുക്കാരും സ്ഥലത്തെത്തി.

Related Articles
Next Story
Share it