വിദ്യാനഗര്‍: നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതികളായ രണ്ടുപേരേയും 16കാരനേയും വിദ്യാനഗര്‍ സി.ഐ വി.വി മനോജ്, എസ്.ഐ കെ. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി 200ലേറെ കവര്‍ച്ചാ കേസുകളില്‍ പ്രതിയായ കോഴിക്കോട് വടകര കാവില്പാറയിലെ ഷിജു എന്ന ഷൈജു (50), കാസര്‍കോട് ജില്ലയിലും കര്‍ണാടകയിലുമായി 20ലേറെ കേസുകളുള്ള ഉപ്പളയിലെ അബ്ദുല്‍റഊഫ് എന്ന മീശ റഊഫ് (43) എന്നിവരാണ് അറസ്റ്റിലായത്. ചെര്‍ക്കള ടൗണിലെ മൊബൈല്‍ കട കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസിലാണ് ഇവര്‍ പിടിയിലായത്. ചെര്‍ക്കളയിലെ മൊബൈല്‍ കടയില്‍ ഏപ്രിലിലാണ് കവര്‍ച്ച നടന്നത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസിന് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്. റഊഫിന്റെ നേതൃത്വത്തിലാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസര്‍കോട്, വിദ്യാനഗര്‍ തുടങ്ങിയ സ്റ്റേഷന് പരിധികളില്‍ നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ റഊഫ് അഞ്ച് ദിവസം മുമ്പാണ് ജയിലില്‍ നിന്നിറങ്ങിയത്. ഷൈജു മൂന്ന് ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ഇവരുടെ സഹായിയായി പ്രവര്‍ത്തിച്ച ചെര്‍ക്കള ഭാഗത്തെ 16 കാരനേയും പിടികൂടിയിട്ടുണ്ട്. ബേര്‍ക്ക ചാമ്പലത്തെ വീട്ടില്‍ കഴിഞ്ഞ ദിവസം നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള പൊലീസ് അന്വേഷണത്തിനിടെയാണ് ഇവര്‍ പിടിയിലാവുന്നത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. മഞ്ചേശ്വരം, ഉപ്പള, കുമ്പള ഭാഗങ്ങളിലെ കവര്‍ച്ചാകേസുകളില്‍ മൂന്ന് മാസം മുമ്പ് ഇവര്‍ പിടിയിലായിരുന്നു. ഒരു വര്‍ഷം മുമ്പ് കാസര്‍കോട് നഗരത്തിലെ മൊബൈല്‍ കട കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ ഷൈജു പിടിയിലായിരുന്നു. കോടതി റിമാണ്ട് ചെയ്ത ഇരുവരേയും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇവരെ കൂടുതല്‍ ചോദ്യം ചെയ്താല്‍ അടുത്തകാലങ്ങളില്‍ ജില്ലയില്‍ നടന്ന നിരവധി കവര്‍ച്ചകള്‍ക്ക് തുമ്പുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്.