അരക്കോടിയോളം രൂപയുമായി പിടിയില്‍

കാഞ്ഞങ്ങാട്: അരക്കോടിയോളം രൂപയുടെ കുഴല്‍ പണവുമായി ചെങ്കള സ്വദേശി അറസ്റ്റില്‍. എതിര്‍ത്തോട്ടെ മൊയ്തീന്‍ ഷായെ ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ എം.പി ആസാദിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് അറസ്റ്റ് ചെയ്തത്. പണം കാറില്‍ കടത്തുകയായിരുന്നു. ഡി.വൈ.എസ്.പി വി.വി. ലതീഷിന്റെ മേല്‍നോട്ടത്തിലാണ് പരിശോധന നടന്നത്. സബ് ഇന്‍സ്‌പെക്ടര്‍ സുഭാഷ്, കാസര്‍കോട് പൊലീസ് ചീഫ് സ്‌ക്വാഡ് അംഗങ്ങളായ അബൂബക്കര്‍ കല്ലായി, ശിവകുമാര്‍, രാജേഷ് മാണിയാട്ട്, ജിനേഷ് കുട്ടമത്ത്, നിഖില്‍ മലപ്പില്‍ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Related Articles
Next Story
Share it