ന്യൂഡെല്‍ഹി: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് ഡെല്‍ഹി എയിംസിലെ കാര്‍ഡിയോ-ന്യൂറോ വിഭാഗത്തില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി പനിയുണ്ടായിരുന്നു. രക്തത്തിലെ ഗ്ലൂക്കോസ് നിലയും താഴ്ന്നിരുന്നു.
ഡോ. രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് മന്മോഹന് സിംഗിന്റെ ചികിത്സയുടെ മേല്‍നോട്ടം വഹിക്കുന്നത്. അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് എ.ഐ.സി.സി സെക്രട്ടറി പ്രണവ് ഝാ ട്വീറ്റ് ചെയ്തു. ഇക്കഴിഞ്ഞ ഏപ്രിലില്‍ കോവിഡ് ബാധയെ തുടര്‍ന്ന് മന്മോഹന് സിംഗ് എയിംസില്‍ ചികിത്സ തേടിയിരുന്നു.