പൊതു സ്ഥലത്ത് മാലിന്യം തള്ളാനെത്തിയ ക്വാര്‍ട്ടേഴ്സ് ഉടമ പിടിയില്‍

നെല്ലിക്കട്ട ബദര്‍ മന്‍സിലിലെ ബി. താജുദ്ദീനെ(55)യാണ് പിടികൂടിയത്

ബദിയടുക്ക: പൊതുസ്ഥലത്ത് മാലിന്യം തള്ളാനെത്തിയ ക്വാര്‍ട്ടേഴ്സ് ഉടമയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. നെല്ലിക്കട്ട ബദര്‍ മന്‍സിലിലെ ബി. താജുദ്ദീനെ(55)യാണ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി ചെര്‍ളടുക്കയിലാണ് സംഭവം. താജുദ്ദീന്റെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്സില്‍ നിന്നും അടുക്കള മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൊണ്ടുവന്ന് ചെര്‍ളടുക്കയില്‍ തള്ളാനെത്തിയ താജുദ്ദീനെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയും ബദിയടുക്ക പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് ബദിയടുക്ക എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി താജുദ്ദീനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. താജുദ്ദീനെതിരെ പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it