കടയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വ്യാപാരി അറസ്റ്റില്‍
കുംബഡാജെ തുപ്പുക്കല്ലിലെ അബ്ദുല്ലയെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്

ബദിയടുക്ക: സ്‌കൂള്‍ വിട്ട ശേഷം കടയിലേക്ക് പോയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ വ്യാപാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുംബഡാജെ തുപ്പുക്കല്ലിലെ അബ്ദുല്ല(64)യെയാണ് ബദിയടുക്ക സി.ഐ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അബ്ദുല്ലയുടെ ചെറൂണിയിലുള്ള കടയില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്.
ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിനഞ്ചുകാരി സ്‌കൂള്‍ വിട്ട ശേഷം കുറച്ച് സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പോയിരുന്നു. സാധനങ്ങള്‍ വാങ്ങിയ ശേഷം തിരിച്ചുപോകാനൊരുങ്ങിയ പെണ്‍കുട്ടിയെ വ്യാപാരി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
Next Story

