കണ്ണൂര്‍: ഒമ്പതുവയസുകാരി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കുട്ടിയുടെ മരണം കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തില്‍ കുട്ടിയുടെ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചാലാടിനടുത്ത് കുഴിക്കുന്നില്‍ ഒമ്പതു വയസ്സുകാരിയായ അവന്തികയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിതാവ് രാജേഷിന്റെ പരാതിയിലാണ് മാതാവ് വാഹിദയെ കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ച രാവിലെയാണ് അവന്തികയെ അവശനിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പിതാവ് രാജേഷ് മകളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് രാജേഷ് നല്കിയ പരാതിയില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും മാതാവ് വാഹിദയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതകമാണെന്ന നിഗമനത്തിലെത്തുകയുമായിരുന്നു.
വാഹിദ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു വാഹിദയുടെ ശ്രമം. ഇവര്‍ക്ക് മാനസികപ്രശ്നമുണ്ടായിരുന്നതായും വിവരമുണ്ട്.