ബദിയടുക്ക: യുവാവിനെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുംബഡാജെ മാര്‍പ്പനടുക്ക പട്ടിക വര്‍ഗ്ഗ കോളനിയിലെ ശങ്കര നായക്-കമല ദമ്പതികളുടെ മകന് രഞ്ജിത്(22)ആണ് മരിച്ചത്. കൂലിപണിക്കാരനായിരുന്നു. ഇന്നലെ രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. ഏറെ വൈകിയും കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയില്‍ വീട്ടില്‍ നിന്നും അല്‍പ്പം മാറിയുള്ള അക്വേഷ്യ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അവിവാഹിതനാണ്. മരണ കാരണം വ്യക്തമല്ല. മൃതദേഹം ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. സഹോദരങ്ങള്‍: രഞ്ജിനി, പരേതനായ അജിത്.