യഹ്‌യ തളങ്കരക്ക് പുരസ്‌കാര സമര്‍പ്പണം 15ന്

Update: 2025-10-10 09:40 GMT

കാസര്‍കോട്: യു.എ.ഇ കെ.എം.സി.സി. ഫൗണ്ടേഴ്‌സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ 'മഠത്തില്‍ മുസ്തഫ സോഷ്യല്‍ എക്‌സലന്‍സ് അവാര്‍ഡ്-2025' 15ന് ദുബായ് കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറി യഹ്‌യ തളങ്കരക്ക് സമര്‍പ്പിക്കും. അന്ന് ഉച്ചയ്ക്ക് 2 മണിക്ക് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിന് സമീപത്തെ ആര്‍.കെ മാള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് സമര്‍പ്പണം നടത്തും. മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മഠത്തില്‍ മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തും. കര്‍ണാടക എം.എല്‍.എ എന്‍.എ ഹാരിസ് മുഖ്യാതിഥിയാവും. ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് മാഹിന്‍ ഹാജി കല്ലട്ര, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, ട്രഷറര്‍ പി.എം മുനീര്‍ ഹാജി, കണ്ണൂര്‍ ജില്ല മുസ്ലിംലീഗ് ഭാരവാഹികള്‍, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ് തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ ഇബ്രഹിംകുട്ടി ചൊക്ലി അറിയിച്ചു. ഡോ. എം.കെ മുനീര്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡിന് യഹ്‌യ തളങ്കരയെ തിരഞ്ഞെടുത്തത്.

Similar News