ശിശുദിനാഘോഷം : നവം:14 ന് ശിശുദിന റാലിയും, വിദ്യാര്‍ത്ഥികളുടെ പൊതുസഭയും വിദ്യാനഗറില്‍ നടക്കും

സണ്‍റൈസ് പാര്‍ക്കില്‍ കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഖദീജത്ത് ഹസ് വ റാലി ഉഘാടനം ചെയ്യും;

Update: 2025-11-12 14:52 GMT

കാസര്‍കോട്: ജില്ലാ ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ശിശുദിന റാലിയും വിദ്യാര്‍ത്ഥികളുടെ പൊതുസഭയും നവം: 14 ന്  വിദ്യാനഗര്‍ സണ്‍റൈസ് പാര്‍ക്കില്‍ കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഖദീജത്ത് ഹസ് വ ഉഘാടനം ചെയ്യും. കുട്ടികളുടെ പ്രസിഡന്റ് കുമാരി പ്രണമ്യ കെ. എസ് അധ്യക്ഷത വഹിക്കും. കുട്ടികളുടെ പ്രതിപക്ഷ നേതാവ് വേദ നായര്‍ പി മുഖ്യപ്രഭാഷണം നടത്തും. കുട്ടികളുടെ സ്പീക്കര്‍ കുമാരി ശ്രീനന്ദ കെ സ്വാഗതവും, കുട്ടികളുടെ പ്രതിനിധി ദില്‍ഷ പി നന്ദിയും ആശംസിക്കും.

ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ ശിശുദിന സന്ദേശം നല്‍കും. തദ്ദേശസ്വയംഭരണ വകുപ്പ് ജോ : ഡയറക്ടര്‍ ഷൈനി ആര്‍, ഡിഡിഇ മധുസൂദനന്‍ ടിവി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷൈനി ഐസക്, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അഫ്‌സത്ത് ടിവി, ആക്ടിവിസ്റ്റ് മൃദുല ബായ്, മണ്ണൂര്‍ ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ടി എം എ കരിം, സിവി ഗിരീഷന്‍, ജയന്‍ കാടകം എന്നിവര്‍ സംസാരിക്കും.

Similar News