തളങ്കര: തളങ്കര സ്വദേശിയും ബങ്കരക്കുന്നില്‍ താമസക്കാരനുമായ ടി.കെ. മുഹമ്മദ് ഹാജി(88) അന്തരിച്ചു. മുംബൈയില്‍ ദീര്‍ഘകാലം സ്റ്റൈലോ ബാഗ് കമ്പനി ഉടമയായിരുന്ന മുഹമ്മദ് ഹാജി ഒരു കാലത്ത് മുംബൈയില്‍ എത്തുന്ന കാസര്‍കോട്ടുകാര്‍ക്ക് അത്താണിയായിരുന്നു. മുംബൈയിലെ കാസര്‍കോട് സ്വദേശികളെ ഒത്തുകൂട്ടുന്നതിലും മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. ദഖീറത്തുല്‍ ഉഖ്‌റ സംഘത്തിന്റെ മുതിര്‍ന്ന അംഗങ്ങളില്‍ ഒരാളാണ്. നെല്ലിക്കുന്ന് മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് കമ്മിറ്റി അംഗമായിരുന്നു. എ ഇബ്രാഹിം സുലൈമാന്‍സേട്ട്, ഇ. അഹമ്മദ് തുടങ്ങിയവരുമായി വലിയ ബന്ധം പുലര്‍ത്തിയിരുന്നു. പരേതയായ എന്‍.എ അയിഷാബിയാണ് ഭാര്യ. മക്കള്‍: സലീം, അബ്ദു റഹ്മാന്‍, അമീര്‍, നൗഫല്‍, ഫാത്തിമ, സഫ്വാന്‍, നൗമാന്‍. മരുമക്കള്‍: അക്സാന, നഷീദ, ജംഷീദ, സാക്കിറ, അബ്ദുല്ല ഗുരുക്കള്‍, ഫൗസിയ, ജംഷീന. സഹോദരങ്ങള്‍: ടി.കെ. മൂസ, പരേതരായ ടി.കെ. മഹമൂദ്, ടി.കെ. അബൂബക്കര്‍, നഫീസ, ഉമ്മാലിമ്മ, ഖദീജ. മയ്യത്ത് തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.