കെ.ടി മുഹമ്മദ്

By :  Sub Editor
Update: 2025-12-02 09:34 GMT

ചെമ്മനാട്: കുറ്റിക്കോലിലെ പഴയകാല വ്യാപാരിയും പരമ്പരാഗത കര്‍ഷകനും കോലാത്തൊട്ടി തറവാട്ടിലെ കാരണവരുമായ കെ.ടി മുഹമ്മദ് (88) അന്തരിച്ചു. പരേതരായ കോലാത്തൊട്ടി തറവാട്ടിലെ ഇസ്മായില്‍ ഹാജിയുടെയും മുണ്ടോള്‍ ബീഫാത്തിമയുടെയും മകനാണ്. ചെമ്മനാട് ജമാഅത്ത് കമ്മിറ്റി മുന്‍ അംഗവും മുസ്ലിംലീഗിന്റെ പഴയകാലം തൊട്ടുള്ള സജീവ പ്രവര്‍ത്തകനും പ്രാദേശിക നേതാവുമായിരുന്നു. ചെമ്മനാട് രണ്ടാം വാര്‍ഡ് മുസ്ലിംലീഗ് മുന്‍ പ്രസിഡണ്ടായും കോലാത്തൊട്ടി അബൂബക്കര്‍ മസ്ജിദ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: സുബൈദ. മക്കള്‍: കെ.ടി നാസിര്‍ (വെയര്‍ഹൗസ് കാസര്‍കോട് ജീവനക്കാരന്‍), കെ.ടി സാലി (പ്രവാസി ചെംനാട് കോപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരന്‍), കെ.ടി. ഇസ്മായില്‍ (ഡ്രൈവര്‍, ചെമ്മനാട് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), കെ.ടി ജാബിര്‍ (എഞ്ചിനീയര്‍), ആബിദ, റൗസാന, ഫൗസിയ, ഹഫീദ, പരേതനായ അമീര്‍. മരുമക്കള്‍: സാഹിന എരിയാല്‍, ജുവൈരിയ ബെണ്ടിച്ചാല്‍, റംല ചെട്ടുംകുഴി, ബുനാസ പുളിക്കൂര്‍, മുഹമ്മദ് പയോട്ട, മഹ്മൂദ് സുള്ള്യ (ബഹ്‌റൈന്‍), ഇംതിയാസ് മൊഗ്രാല്‍പുത്തൂര്‍, അഷ്‌റഫ് ഇസ്സത്ത് നഗര്‍, നസീമ ദേളി. സഹോദരങ്ങള്‍: കെ.ടി അബ്ദുല്‍ ജലീല്‍, കെ.ടി ഇബ്രാഹിം, കെ.ടി ജമീല, കെ.ടി മറിയുമ്മ, കെ.ടി സൗദാബി, പരേതരായ കെ.ടി ബഷീര്‍, കെ.ടി ആയിഷ, കെ.ടി ഖദീജ.

Similar News

സുഹറ