കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല ഓഫീസറുടെ പി.എ ആയിരുന്ന തൃക്കരിപ്പൂര്‍ തലിച്ചാലത്ത് താമസിക്കുന്ന പൂച്ചക്കാട് സ്വദേശി എം.പി വേണുഗോപാലന്‍ (68) അന്തരിച്ചു. ദീര്‍ഘകാലം കാസര്‍കോട് വിദ്യാഭ്യാസ ഓഫീസില്‍ ജോലി ചെയ്തിരുന്നു. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല ഓഫീസ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസ് എന്നിവിടങ്ങളില്‍ സൂപ്രണ്ടായും ഹൊസദുര്‍ഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സീനിയര്‍ സൂപ്രണ്ടായും ജോലി ചെയ്തിരുന്നു. വിദ്യാഭ്യാസ വകുപ്പിലെ കോണ്‍ഗ്രസ് അനുകൂല മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സംഘടനാ ജില്ലാ ഭാരവാഹിയായിരുന്നു.
പരേതരായ വി. ശങ്കരന്‍ നായരുടെയും (റിട്ട. എം.എസ്.പി കമാന്റന്റ്) എം.പി. നാരായണിയമ്മയുടെയും മകനാണ്. ഭാര്യ: സുഷമ പലേരി (മുന്‍ മാനേജര്‍ കേരള ബാങ്ക്). മക്കള്‍: ഡോ. അപര്‍ണ പലേരി, വിഷ്ണുസാദ്. മരുമകന്‍: ഡോ. സനൂപ്. സഹോദരങ്ങള്‍: രാധാകൃഷ്ണന്‍, രമാദേവി, രാധാകൃഷ്ണന്‍, ജയചന്ദ്രന്‍, എം.പി ജയശ്രീ (പള്ളിക്കര പഞ്ചായത്ത് അംഗം), പരേതനായ മുരളീധരന്‍.