ഹനീഫ് ഹാജി എന്ന പ്രകാശദീപം

ഹനീഫ് ഹാജി ഏറെകാലം പ്രവാസിയായി ജീവിച്ച ഒരു സാധാരണ മനുഷ്യന്‍. ഏറെ ചെറുപ്പത്തില്‍ ജീവിതം ബോംബൈയിലേക്ക് പറിച്ചുനടപ്പെട്ടു. ബോംബൈയിലെ ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയിലും താന്‍ ജനിച്ചു വളര്‍ന്ന നാടിനെ മറക്കാന്‍ അദ്ദേഹത്തിനായില്ല. ബോംൈബ അഖില കീഴൂര്‍ മുസ്ലിം ജമാഅത്ത് എന്ന പ്രസ്ഥാനത്തെ തന്റെ ഹൃദയത്തോടൊപ്പം ചേര്‍ത്ത് വെച്ച മഹാമനീഷി.നീതിക്കും നിയമത്തിനും മുന്നില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറില്ലാതെ കഴിഞ്ഞ 25 വര്‍ഷത്തോളമായി അഖില മുസ്ലിം ജമാഅത്തിന്റെ അധ്യക്ഷനായി തുടര്‍ന്നു. 1993ല്‍ മാക്കോട് മസ്ജിദ് സാലിം അല്‍ ജാബിരി എന്ന പ്രാര്‍ത്ഥനാലയം […]

ഹനീഫ് ഹാജി ഏറെകാലം പ്രവാസിയായി ജീവിച്ച ഒരു സാധാരണ മനുഷ്യന്‍. ഏറെ ചെറുപ്പത്തില്‍ ജീവിതം ബോംബൈയിലേക്ക് പറിച്ചുനടപ്പെട്ടു. ബോംബൈയിലെ ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയിലും താന്‍ ജനിച്ചു വളര്‍ന്ന നാടിനെ മറക്കാന്‍ അദ്ദേഹത്തിനായില്ല. ബോംൈബ അഖില കീഴൂര്‍ മുസ്ലിം ജമാഅത്ത് എന്ന പ്രസ്ഥാനത്തെ തന്റെ ഹൃദയത്തോടൊപ്പം ചേര്‍ത്ത് വെച്ച മഹാമനീഷി.
നീതിക്കും നിയമത്തിനും മുന്നില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറില്ലാതെ കഴിഞ്ഞ 25 വര്‍ഷത്തോളമായി അഖില മുസ്ലിം ജമാഅത്തിന്റെ അധ്യക്ഷനായി തുടര്‍ന്നു. 1993ല്‍ മാക്കോട് മസ്ജിദ് സാലിം അല്‍ ജാബിരി എന്ന പ്രാര്‍ത്ഥനാലയം നിര്‍മ്മിച്ചതറിഞ്ഞ ഹനീഫ് ഹാജി ഏകദേശം ഏഴ് വര്‍ഷത്തോളമായി തറയിട്ട് പാതിയില്‍ നിര്‍ത്തിയ അബൂബക്കര്‍ മസ്ജിദിന്റെ നിര്‍മ്മാണത്തിനായി മുന്നിട്ടിറങ്ങുകയും സ്വന്തം പണം ചെലവഴിച്ചും മറ്റുള്ളവരെ കണ്ടെത്തിയും ഒരു കൂട്ടായ്മയുണ്ടാക്കി 1995 ആവുമ്പോഴേക്കും അതിമനോഹരമായ രീതിയില്‍ മസ്ജിദ് അബൂബക്കര്‍ സിദ്ദീഖ് പൂര്‍ത്തികരിച്ച് ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു.
പിന്നീട് അദ്ദേഹം പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ തിരിച്ചെത്തി. നാടിന്റെ വിവിധ പ്രശ്‌നങ്ങളില്‍ ഇടപെടുകയും സജീവ സാന്നിധ്യമാവുകയും ചെയ്തു. ആരാലും ശ്രദ്ധിക്കാതെ കാട് പിടിച്ച് നാശോന്മുഖമായി തീര്‍ന്നിരുന്ന അരമങ്ങാനത്തെ കൊച്ചു സ്രാമ്പ്യ പള്ളി ആരോടും ഒരു ചില്ലികാശ് പോലും വാങ്ങാതെ പുനര്‍നിര്‍മ്മാണം നടത്തി കൊടുക്കുക വഴി ആ പ്രദേശത്തെ മുസ്ലിം ജനസാമാന്യത്തിന് നല്ലൊരു പ്രാര്‍ത്ഥനാലയം ലഭിക്കുകയും ഇന്നത് നാട്ടുകാരാല്‍ ഒരുപാട് വികസനം നേടുകയും ചെയ്തു. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി മേല്‍പ്പറമ്പ് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ഉപാധ്യക്ഷനായി തുടര്‍ന്ന ഹനീഫ് ഹാജി ജമാഅത്തിന്റെ സാമ്പത്തിക ഉന്നമനത്തിന് വേണ്ടി ആഹോരാത്രം പരിശ്രമിച്ചു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രോഗബാധിതനായെങ്കിലും അത് അദ്ദേഹത്തെ തളര്‍ത്തിയില്ല. ഒരുപാട് നന്മ ചെയ്തതിന്റെ കരുത്തുകൊണ്ടായിരുന്നു അത്. അദ്ദേഹം ചെയ്ത നന്മകള്‍ അല്ലാഹു സ്വീകരിക്കുകയും അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ.

-നസീര്‍ കെ.വി.ടി

Related Articles
Next Story
Share it