വിസ തട്ടിപ്പ് നീലേശ്വരം സ്വദേശി ബംഗളൂരുവില്‍ പിടിയില്‍
ചിറപ്പുറം പാലക്കാട്ടെ കെ.വി.കെ ഉല്ലാസ് ആണ് അറസ്റ്റിലായത്;
By : Online correspondent
Update: 2025-11-12 07:35 GMT
കാഞ്ഞങ്ങാട് : വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ പ്രതിയായ നീലേശ്വരം സ്വദേശിയെ ബംഗളൂരു എയര്‍പോര്‍ട്ടില്‍ വച്ച് അറസ്റ്റ് ചെയ്തു. ചിറപ്പുറം പാലക്കാട്ടെ കെ.വി.കെ ഉല്ലാസ് (40) ആണ് അറസ്റ്റിലായത്. വിദേശത്തു നിന്ന് വരുന്നതിനിടെയാണ് പിടിയിലായത്. പ്രതിക്കെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ചിറ്റാരിക്കല്‍ എസ്. ഐ മധുസൂദനന്‍ മടിക്കൈയാണ് അറസ്റ്റ് ചെയ്തത്. വിവിധ വിദേശ രാജ്യങ്ങളില്‍ ജോലിയുള്ള വിസ വാഗ്ദാനം ചെയ്താണ് നിരവധി ആളുകളില്‍ നിന്നും ഇയാള്‍ പണം തട്ടിയത്. അന്വേഷണ സംഘത്തില്‍ ബ്രിജേഷ് കുട്ടമത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഷിന്റോ അബ്രഹാം, ഡ്രൈവര്‍ നിധീഷ് എന്നിവരുമുണ്ടായിരുന്നു.