പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി; മാതാവിന്റെ സുഹൃത്തുള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ കേസ്

സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പതിനേഴുകാരിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനി പീഡനവിവരം വെളിപ്പെടുത്തിയത്;

Update: 2025-11-14 06:49 GMT

ബേക്കല്‍ : പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മാതാവിന്റെ സുഹൃത്തുള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. പെണ്‍കുട്ടിയുടെ മാതാവിന്റെ സുഹൃത്ത് സുരേഷ്, പാണത്തൂര്‍ സ്വദേശി അനസ് എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്.

സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പതിനേഴുകാരിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനി പീഡനവിവരം വെളിപ്പെടുത്തിയത്. സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. വീട്ടുകാര്‍ പെണ്‍കുട്ടിയെയും കൂട്ടി ബേക്കല്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Similar News