കാഞ്ഞങ്ങാട്: വധശ്രമക്കേസില്‍ 12 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളിയെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂര്‍ ബീരിച്ചേരി ഉദിനൂര്‍ പീടികയില്‍ ഹൗസില്‍ സാബിദ് എന്ന സാബിറിനെ നീലേശ്വരം കോട്ടപ്പുറത്തെ ഭാര്യാവീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ചന്തേര എസ്.എ എം.വി ശ്രീദാസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. 2008ല്‍ ഇളമ്പച്ചി സ്വദേശിക്ക് നേരെ നടന്ന വധശ്രമക്കേസിലെ പ്രതിയാണ് സാബിദ്.