തിരുവനന്തപുരം: കെ.പി.സി.സി ട്രഷറര്‍ വി. പ്രതാപ ചന്ദ്രന് (73) അന്തരിച്ചു. കെ.പി.സി.സി മുന്‍ പ്രസിഡണ്ടും മന്ത്രിയുമായിരുന്ന വരദരാജന് നായരുടെ മകനും ദിവാന് രാജഗോപാലാചാരിയുടെ പേരമകനുമാണ്. തിരുവനന്തപുരത്ത് അഭിഭാഷകനായിരുന്നു. തിരുവനന്തപുരം പ്രസ്ക്ലബ്ബിന്റെ മുന്‍ പ്രസിഡണ്ടാണ്. കെ.എസ്.യു ജില്ലാ പ്രസിഡണ്ട്, ഡി.സി.സി ജനറല്‍ സെക്രട്ടറി, കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം, ഐ.എന്‍.ടി.യു.സി ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ജയശ്രീ. മക്കള്‍: പ്രജിത്ത്, പ്രീതി.