കാസര്‍കോട്: ജില്ലയില്‍ വെള്ളിയാഴ്ച 80 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 31 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
വീടുകളില്‍ 3831 പേരും സ്ഥാപനങ്ങളില്‍ 321 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4152 പേരാണ്. പുതിയതായി 348 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1316 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 304 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 416 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 95 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 31 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനംതിരിച്ചുള്ള കണക്ക്:
അജാനൂര്‍-1
ബളാല്‍-6
ചെമ്മനാട്-1
ചെങ്കള-1
ചെറുവത്തൂര്‍-2
ഈസ്റ്റ് എളേരി-12
കള്ളാര്‍-1
കാഞ്ഞങ്ങാട്-16
കയ്യൂര്‍ ചീമേനി-2
കിനാനൂര്‍ കരിന്തളം-1
കോടോം ബേളൂര്‍-3
മടിക്കൈ-2
മംഗല്പാടി-1
മഞ്ചേശ്വരം-2
മൊഗ്രാല്‍ പുത്തൂര്‍-2
നീലേശ്വരം-12
പടന്ന-2
പൈവളിഗെ-1
പള്ളിക്കര-3
പുല്ലൂര്‍പെരിയ-1
പിലിക്കോട്-2
ഉദുമ-2
വലിയ പറമ്പ്-1
വെസ്റ്റ് എളേരി-2
മറ്റ് ജില്ല്:
കഞ്ഞിക്കുഴി-1
ഇന്ന് ജില്ലയില്‍ കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനംതിരിച്ചുള്ള കണക്ക്:
ചെങ്കള-7
ചെറുവത്തൂര്‍-1
കള്ളാര്‍-2
കാഞ്ഞങ്ങാട്-3
കാസര്‍കോട്-2
കോടോംബേളൂര്‍-1
മധൂര്‍-1
മുളിയാര്‍-1
നീലേശ്വരം-4
പടന്ന-1
പിലിക്കോട്-2
തൃക്കരിപ്പൂര്‍-2
ഉദുമ-3
വലിയപറമ്പ്-1